ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്ത് ലാപ്ടോപ്പ് വാങ്ങിയില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്) യിൽ നിന്നും കെഎസ്എഫ്ഇ ക്ക് ലാപ്ടോപ് വാങ്ങാൻ 81.43 കോടി രൂപ അനുവദിച്ചു എന്നത് വ്യാജപ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോഷ്യൽ മീഡിയ വഴി വലിയ രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്.
തികച്ചും തെറ്റായ പ്രചരണമാണത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം പ്രചരണങ്ങൾ. ആ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇക്ക് നൽകിയ തുകയാണ്. കുടുംബശ്രീ പ്രവർത്തകരുടെ വിദ്യാർഥികളായ മക്കൾക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സർക്കാർ 81.43 കോടി രൂപ കെ.എസ്.എഫ്ഇയ്ക്ക് നൽകി. ഇതുവഴി ആകെ നാൽപത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
The Chief Minister did not buy the laptop by taking money from the relief fund.